സിംല, ഇന്ത്യയിലെ പ്രശസ്തവും , മനോഹരവുമായ ടൂറിസ്ററ് കേന്ദ്രം. ക്വിസ്സ് ഇന്ത്യയുടെ താളുകള്‍ മറിക്കുമ്പോള്‍ മനസ്സിലന്നേ സിംല പതിഞ്ഞിരുന്നു. കിട്ടാത്ത മുന്തിരിയാണെങ്കിലും ഓര്‍ക്കുമ്പോള്‍ മധുരം ഊറി ഊറി വരുന്നു.
അഞ്ചാം തരത്തിലെ മധ്യവേനലവധിക്കാലം. ചിരിയും, കളിയും, പിണക്കങ്ങളുമായി അങ്ങനെ ങരം പിടിച്ചു വരികയായിരുന്നു.
അതിനിടെയാണ് സന്തോഷകരമായ വാര്‍ത്തയുമായി അച്ഛനെത്തുന്നത്. അച്ഛന്റെ കയ്യിലുള്ള ടിക്കററുകളില്‍ എന്റെ പേരും പതിഞ്ഞിരിക്കുന്നു. ഒപ്പം ഇന്ത്യന്‍ റെയില്‍വെയുടെ യാത്രാ മംഗളവും.
വിഷു ഒരു തരത്തില്‍ ആഘോഷുച്ചു തീര്‍ക്കുകയായിരുന്നു. പടക്കങ്ങള്‍ക്കിത്തവണ വിശ്രമം. പൊട്ടാനിരിക്കുന്നത് ഒരു വമ്പന്‍ പടക്കം തന്നെയല്ലെ! ഡല്‍ഹി എന്ന പടക്കം, സിംല എന്ന പടക്കം,
ആഗ്ര എന്ന പടക്കം. പിന്നെ താജ്മഹലെന്ന ഭീമന്‍ പടക്കവും.
ഏപ്രില്‍ 16 ന് ഞങ്ങള്‍ പുറപ്പെട്ടു. ഞങ്ങള്‍ നാലുപേരും, അച്ഛന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മുന്‍ പ്രിന്‍സിപ്പളും കുടുംബവും.
ജാഗ്രതയിലായിരിക്കണം. രണ്ടര ദിവസത്തെ യാത്രയുണ്ട് ഡല്‍ഹിക്ക്. ഭക്ഷണം, സാധന സാമഗ്രികള്‍
എന്നിവയില്‍ പ്രത്യേക ശ്രദ്ധ വേണം. പക്ഷിപ്പനിയുടെ സീസണ്‍ കൂടിയാണ്. അങ്ങനെ

സിംല അക്ഷരാര്‍ത്ഥത്തില്‍ ആപ്പിളുകളുടെ നഗരമാണ്. ജനങ്ങളുടെ മുഖവും ആപ്പിളുകളും തമ്മില്‍ എന്തെന്നില്ലാത്ത സാരൂപ്യം.
ഇനിയുള്ള ഓരോ നിമിഷവും അനുഭവം തന്നെയാണ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ