2012, ജൂലൈ 23, തിങ്കളാഴ്‌ച

ചന്ദ്രനില്‍നിന്ന് നോക്കുംപോള്‍ പകല്‍ പോലും നക്ഷത്രങ്ങളെ കാണാന്‍ കഴിയുന്നത് എന്തുകൊണ്ട്?



ഭൂമിയുടെ വായുമണ്ഡലം സൂര്യപ്രകാശത്തെ ചിതറിക്കുന്നതു കാരണം പകല്‍ എല്ലാ ദിശയില്‍ നിന്നും നക്ഷത്രങ്ങളുടെ പ്രഭയേക്കാള്‍ കൂടിയ പ്രകാശം നമ്മുടെ കണ്ണിലെത്തുന്നു. ഇതുകാരണം  നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം തിരിച്ചറിയാന്‍ നമുക്ക് കഴിയുന്നില്ല. സന്ധ്യക്ക് ആകാശത്തിന്റെ പ്രഭ ഓരോ നക്ഷത്രത്തെക്കാളും കുറയുന്പോള്‍  അവ നമുക്ക് കാണാന്‍ കഴിയുന്നു. 
        ചന്ദ്രന് വായുമണ്ഡലം ഇല്ലാത്തതിനാല്‍ അവിടെ നിന്നു നോക്കുംപോള്‍ പകല്‍ സമയത്തും നക്ഷത്രങ്ങളെ കാണാന്‍ കഴിയും. പക്ഷേ, സൂര്യപ്രകാശം തട്ടുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നുള്ള പ്രകാശം കണ്ണിലെത്തുംപോള്‍ കണ്ണിലെ കൃഷ്ണമണിയുടെ വ്യാസം കുറയുമെന്നതുകൊണ്ട്  കൈ കൊണ്ടോ മറ്റോ ചന്ദ്രപ്രഭ മറച്ചുപിടിച്ചാലേ ചന്ദ്രനില്‍ വച്ചും നക്ഷത്രങ്ങളെ കാണാന്‍ കഴിയുകയുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല: