2012, ജൂലൈ 18, ബുധനാഴ്‌ച

ലോകജനസംഖ്യാ ദിനം



Posted on: 11 Jul 2012


ഭൂമിക്ക് ഭാരം കൂടുന്നു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ലോകജനസംഖ്യാ ദിനം കൂടി കടന്നുപോകുന്നു. ജനസംഖ്യയില്‍ കേരളം ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കുള്ള സംസ്ഥാനം എന്ന ബഹുമതി 2011 സെന്‍സസ് കണക്കനുസരിച്ച് 7.4 ശതമാനം വളര്‍ച്ചനിരക്കുള്ള കേരളത്തിനാണ്.
ഇപ്പോഴുള്ള ജനസംഖ്യാവളര്‍ച്ച ഈ രീതിയില്‍ തുടര്‍ന്നാല്‍ 2015-ഓടെ 710 മുതല്‍ 780 കോടി വരെയായും 2050-ഓടെ 1190 കോടിയുമായി ഉയരുമെന്ന്‌ യു.എന്‍.ഒ. യുടെ പുതിയ കണക്ക്‌ വ്യക്തമാക്കുന്നു. 2050ല്‍ ജനസംഖ്യ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിക്കുമെന്ന്‌ ടൈം മാഗസിന്‍ ഈയിടെ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. പലപ്പോഴായി ഉയര്‍ന്നു കേള്‍ക്കാറുള്ള ഇത്തരം കണക്കുകളും റിപ്പോര്‍ട്ടുകളും ജനസംഖ്യാവളര്‍ച്ചയുടെ ആന്തരികവശങ്ങളിലേക്കും ഗുണാത്മക പ്രതിഫലനങ്ങളിലേക്കും കടന്നുചെല്ലാറില്ലെന്നത്‌ സത്യമാണ്‌.
1998ലെ യു.എന്‍.ഒ. യുടെ ലോക പോപ്പുലേഷന്‍ പ്രോസ്‌പെക്ടസ്‌ വ്യക്തമാക്കുന്നത്‌ പ്രകാരം ജനസംഖ്യ 100 കോടിയില്‍ നിന്നും 200 കോടിയാകാന്‍ ഒരു നൂറ്റാണ്ട്‌ വേണ്ടി വന്നുവെങ്കില്‍ 200ല്‍ നിന്നും 300ല്‍ എത്താന്‍ കേവലം 30 വര്‍ഷങ്ങളേ വേണ്ടിവന്നുള്ളൂ. ശേഷം 15 വര്‍ഷങ്ങള്‍ക്കകം 300ല്‍ നിന്നും 400ഉം 12 വര്‍ഷങ്ങള്‍ക്കകം 500ഉം ശേഷമുള്ള 12 വര്‍ഷത്തിനുള്ളില്‍ 600ഉം കോടിയായി ജനസംഖ്യ ഉയര്‍ന്നു. യു.എന്‍.ഒ.യുടെ തന്നെ ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌ പ്രകാരം 1950 ല്‍ 252 കോടി ജനസംഖ്യയുണ്ടായിരുന്ന സമയത്ത്‌ ഭൂമിയിലെ ഭക്ഷ്യോല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നു. ഇത്‌ 1990 ല്‍ 520 കോടിയായി ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ഉല്‍പാദനം 180 കോടിയായി ഉയര്‍ന്നു. ആനുപാതികമായി ജനസംഖ്യയേക്കാള്‍ ഉല്‍പാദനം വര്‍ദ്ധിച്ചുവെന്നര്‍ത്ഥം. പ്രകൃതിയോടുള്ള ക്രിയാത്മകവും ബുദ്ധിപൂര്‍വ്വവുമായ സമീപനം മനുഷ്യനാഗരിക വികാസത്തെ സ്വാധീനിക്കുന്നുവെന്നാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: