2011, മാർച്ച് 31, വ്യാഴാഴ്‌ച

APRIL FOOL

മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ചില രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം ആരെങ്കിലും ഇത്തരത്തിലുള്ള തമാശ പറഞ്ഞാൽ അയാൾ വിഡ്ഢിയായി കരുതപ്പെടുന്നു.[1] ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലാണ് ആഘോഷം. എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ തമാശ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: