2011, മാർച്ച് 29, ചൊവ്വാഴ്ച

ക്രിക്കററ്

              ഇംഗ്ളണ്ടിലെ ആട്ടിടയന്മാരുടെ ഒഴിവുകാല വിനോദമായിരുന്നുവത്രേ ക്രിക്കററ് ! 14 ലാം നൂററാണ്ടില്‍ തന്നെ ഈ കളി നിലവിലുണ്ടായിരുന്നുവത്രേ! വടി എന്നര്‍ത്ഥമുള്ള ' ക്രിക്ക് ' എന്ന ഡച്ചുവാക്കില്‍ നിന്നാണ് ക്രിക്കററ് എന്ന പദമുണ്ടായതു കേട്ടോ.
              1697-ല്‍ ക്രിക്കററ് മത്സരങ്ങള്‍ ആരംഭിച്ചു. വര്‍ത്തമാനപത്രങ്ങളെല്ലാം കളിയെ ഒരാഘോഷമാക്കിത്തുടങ്ങി. ക്രിക്കററ് ടീമുകളുണ്ടാക്കി പല സംഘടനകളും പന്തയത്തിലേര്‍പ്പെട്ടു. പന്തയം ജയിക്കാന്‍ ക്രിക്കററ് കളി സംഘടിപ്പിക്കപ്പെട്ടു.
              ഇംഗ്ളണ്ടില്‍ നിന്നും കളി അമേരിക്കയിലേക്ക് പ്രചരിച്ചു. പതിനെട്ടാം നൂററാണ്ടോടെ ലോകത്തിന്ടെ പല  ഭാഗത്തും ക്രിക്കററ് കളി പ്രചരിപ്പിക്കപ്പെട്ടു. ഓസ്ട്രേലിയ, ന്യൂസിലന്‍റ്, വെസ്ററ് ഇന്‍ഡീസ്, ഇന്ത്യ, പാക്കിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ക്രിക്കററിന് ആരാധകരുണ്ടായി.
             ബാററ്, പന്ത്, വിക്കററ്, പിച്ചിന്ടെ വിസ്തൃതി, ഓവറുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ക്രിക്കററ് നിയമങ്ങള്‍ പണ്ടു തന്നെ നിലവിലുണ്ടായിരുന്നു. 1774-ല്‍ എല്‍ബിഡബ്ള്യു, മിഡില്‍ സ്ററംപ് എന്നിവ എഴുതി ചേര്‍ക്കപ്പെട്ടു. നോമ്പയര്‍ എന്ന ഫ്രഞ്ചുവാക്കില്‍ നിന്നാണ് അമ്പയര്‍ എന്ന പദമുണ്ടായത്. പക്ഷഭേദമില്ലാത്ത എന്നാണ് ഇതിനര്‍ത്ഥം.



അഭിപ്രായങ്ങളൊന്നുമില്ല: